കൊല്ലം: കൊട്ടിയത്ത് ജ്യേഷ്ഠൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അനുജൻ പോലീസ് പിടിയിലായി. കൊട്ടിയം തഴുത്തല പനവിളയിൽ മഹിപാലനാണ് (56) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ ധനപാലനെ പുലർച്ചയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ രാത്രിയാണ് സംഭവം. ഇരുവരും വീട്ടിൽ വഴക്കിടുക പതിവായിരുന്നു. പതിവുപോലെ കഴിഞ്ഞ രാത്രിയിലും വഴക്കിട്ടു. ഇതിനിടയിൽ ജ്യേഷ്ഠനെ അനുജനെ കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്നും രക്ഷപെട്ട ധനപാലനെ പോലീസ് പുലർച്ചെയോടെ അറസ്റ്റ് ചെയ്തു. മാരകമായ കുത്തിൽ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേറ്റാണ് ജേഷ്ഠൻ മരിച്ചത്. മരിച്ച മഹിപാലൻ അവിവാഹിതനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates