കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാ്ഞ്ഞുകയറി; നിരവധി കുട്ടികള്‍ക്ക് പരുക്ക്

കോഴിക്കോട് പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്
കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാ്ഞ്ഞുകയറി; നിരവധി കുട്ടികള്‍ക്ക് പരുക്ക്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ സ്‌കൂള്‍ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

പുതിയാപ്പയ്ക്ക് സമീപത്തുവച്ച് നിയന്ത്രണം വിട്ട ബസ് വഴിയരികിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വൈകീട്ടായിരുന്നു അപകടം. പയ്യന്നൂരിലെ കേഷാണായിസ് സ്‌കൂളിലെ കുട്ടികളാണ് കോഴിക്കോട് ബീച്ച് കാണാനായി എത്തിയത്.രണ്ടുബസുകളിലായാണ് കുട്ടികള്‍ എത്തിയത്. ഇതിനല്‍ അഞ്ചാം ക്ലാസിലെയും എട്ടാം കഌസിലെയും കുട്ടികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസിലുണ്ടായിരുന്നു 42 കുട്ടികളില്‍ 8 കുട്ടികളുടെ നില അല്‍പം ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്ക് നിസാരമാണ്. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിസാര പരുക്കുള്ളവരെ കോഴിക്കോട് ബീച്ചാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com