

പത്തനംതിട്ട: ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്പാ നദിയുടെ തീരപ്രദേശത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.
ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്പാ ത്രിവേണിയിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കാനാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. പ്രതിദിനം 25,000 ഘന അടി ജലമാണ് ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates