കുവൈറ്റിൽ പ്രവാസി മലയാളി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

താമസ സ്ഥലത്ത് ഇലക്ട്രിക് വയറില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്
കുവൈറ്റിൽ പ്രവാസി മലയാളി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
Updated on: 
1 min read

കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി സുരേഷ് ബാബു (45) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഇലക്ട്രിക് വയറില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം ബനീദ് അല്‍ ഗറിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘം  തെളിവുകള്‍ ശേഖരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER