

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ വഴി തടയല്‍ സമരത്തിന് ഇന്ന്  തുടക്കം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് പ്രതിഷേധം നടത്തുക. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.
കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് ബിജെപിയുടെ വഴി തടയല്‍ സമരം. ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളേജിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ശബരിമല വിഷയത്തില്‍ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.
ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് മൂലം, സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പാര്‍ട്ടി ശക്തമായി പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഇക്കാര്യത്തില്‍ പി എസ് ശ്രീധരന്‍പിള്ളയും വി മുരളീധരന്‍ എംപിയും തമ്മില്‍ രൂക്ഷമായ അഭിപ്രായഭിന്നത ഉണഅടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേന്ദ്രന്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിസംഗതയില്‍ വി മുരളീധരന്‍ ബിജെപി യോഗത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates