കെമിക്കല്‍ ഉള്‍പ്പെടെയുള്ള മാരകമായ മയക്ക് മരുന്ന് വില്‍പ്പന; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

15 ഗ്രാം ആംഫിറ്റമിന്‍, 107 ഗ്രാം കഞ്ചാവ്, 250 മില്ലിഗ്രാം കൊക്കേയിന്‍ എന്നിവയാണ് ഇര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കണ്ണൂര്‍: കെമിക്കല്‍സ് ഉള്‍പ്പെടെയുള്ള മാരകമായ മയക്കുമരുന്നുമായി കണ്ണൂരില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കോയ്യോട് സ്വദേശി ഇര്‍ഷാദിനെ(27)യാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കാറില്‍ കടത്തുന്നതിനിടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് തൊണ്ടിമുതലടക്കം പ്രതിയെ പൊലീസ് പിടികൂടിയത്. 

15 ഗ്രാം ആംഫിറ്റമിന്‍, 107 ഗ്രാം കഞ്ചാവ്, 250 മില്ലിഗ്രാം കൊക്കേയിന്‍ എന്നിവയാണ് ഇര്‍ഷാദില്‍ നിന്ന് കണ്ടെത്തിയത്. ആംഫിറ്റമിന്‍ ഗ്രാമിന് 5000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. താഴെ ചൊവ്വ, ചാല, കോയോട് ഭാഗങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER