കേരളം തന്നത് സമാനതകളില്ലാത്ത സ്‌നേഹം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അര്‍ജ്ജുന്റെ സംഭാവന 25 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അര്‍ജ്ജുന്റെ സംഭാവന 25 ലക്ഷം രൂപ
കേരളം തന്നത് സമാനതകളില്ലാത്ത സ്‌നേഹം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അര്‍ജ്ജുന്റെ സംഭാവന 25 ലക്ഷം രൂപ
Updated on
1 min read

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുഗ് നടന്‍ അല്ലു അര്‍ജുന്‍. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പകരം വെയ്ക്കാനാകാത്ത സ്‌നേഹമാണെന്നും കേരളത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അര്‍ജുന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ വാഗ്ദാനം ചെയ്തത്.ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനകളുണ്ടാകുമെന്നും ഫെയ്‌സ്ബുക്കില്‍ അല്ലു അര്‍ജുന്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ ലാല്‍ 25 ലക്ഷം രൂപയും, മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും ഇന്ന് സംഭാവന ചെയ്തിരുന്നു. കേരളത്തിനു സഹായഹസ്തവുമായി തെലുഗ്തമിഴ് സിനിമ ലോകം കൈകോര്‍ത്തിരിക്കുകയാണ്. നടന്മാരായ സൂര്യ, കാര്‍ത്തി, കമല്‍ഹാസന്‍, വിജയ് ദേവരെക്കൊണ്ട തുടങ്ങിയവര്‍ സഹായം പ്രഖ്യാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com