കേരളത്തില്‍ രോഗമുക്തരെക്കാള്‍ കൂടുതല്‍ ചികിത്സയിലുളളവര്‍; ആശുപത്രി വിട്ടവര്‍ 4864 പേര്‍

10275 ആണ് മൊത്തം രോഗബാധിതര്‍
കേരളത്തില്‍ രോഗമുക്തരെക്കാള്‍ കൂടുതല്‍ ചികിത്സയിലുളളവര്‍; ആശുപത്രി വിട്ടവര്‍ 4864 പേര്‍
Updated on
1 min read

തിരുവനന്തപുരം:  സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ 10,000 കവിഞ്ഞു. ഇതില്‍  ചികിത്സയിലുള്ളവരുടെ എണ്ണം രോഗമുക്തരെക്കാള്‍ മുകളിലാണ്. 10275 ആണ് മൊത്തം രോഗബാധിതര്‍. ചികിത്സയിലുള്ളവര്‍ 5372. 4864 പേരാണ് രോഗമുക്തി നേടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  ഇന്നലെ മാത്രം 228 പേരാണ് രോഗമുക്തരായത്.

ഇന്നലെ 722 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക്. ഇന്നലെ 35 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. 5 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 217 ഹോട്ട്‌സ്‌പോട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com