

തിരുവനന്തപുരം: ബി ജെ പി മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ശനിയാഴ്ച ആരംഭിക്കും. ജൂലൈ 6 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. ജൂലൈ 6 ന് വാരണാസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതലത്തില്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകീട്ട് തിരുവനന്തപുരത്ത് സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ പറഞ്ഞു.
അന്നു തന്നെ ജില്ലാ തല ക്യാംപെയ്‌നും നടക്കും. സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നില്‍ നിരവധി സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ബിജെപി അംഗമായി ചേരുമെന്നും കെ പി ശ്രീശന്‍ പറഞ്ഞു. ജൂലൈ ഏഴാം തീയതി മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അടക്കം ബൂത്ത് തലത്തിലുള്ള ക്യാംപെയ്‌നുകളില്‍ പങ്കാളികളാകും. ജൂലൈ എട്ടാം തീയതി വിവിധ മോര്‍ച്ചകളുടെ മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ നടക്കുമെന്നും ശ്രീശന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്. കേരളത്തില്‍ 15 ലക്ഷം അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇത് 30 ലക്ഷം അംഗങ്ങളായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി ശില്‍പ്പശാലയില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിരുന്നു. മതന്യൂനപക്ഷങ്ങള്‍, പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ എല്ലാമേഖലകളിലേക്കും ഇറങ്ങിച്ചെന്ന് ജനങ്ങളെ ആകര്‍ഷിക്കാനും അംഗങ്ങളാക്കാനും ശ്രമം നടക്കും. സര്‍വസ്പര്‍ശിയും സര്‍വ വ്യാപിയുമാകണം മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ എന്ന് ബിജെപി കേ്രന്ദനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ പി ശ്രീശന്‍ പറഞ്ഞു.
ന്യൂനപക്ഷ, ആദിവാസി, പട്ടിക ജാതി വിഭാഗങ്ങള്‍ക്കിടയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രത്യേക കര്‍മ്മ പരിപാടി. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കോളനികള്‍, പ്രധാന നഗരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ബൂത്തുകളും ഹെല്‍പ്പ്ഡസ്‌കുകളും സ്ഥാപിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. കേരളത്തിലെ മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നിന്റെ ചുമതല ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ അധ്യക്ഷനായി അഞ്ചംഗ സമിതിക്കാണ് നല്‍കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates