കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് 

സുരേഷിന്റെ മൂത്ത സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു
കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് 
Updated on
1 min read

തിരുവനന്തപുരം : കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നില്‍ പോസിറ്റീവ് ആയത്. 

കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. 

കൊടിക്കുന്നില്‍ സുരേഷിന്റെ മൂത്ത സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കെഎസ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ ജീവനക്കാരിയായിരുന്നു. 

തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com