മലപ്പുറം : കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തില്‍. കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി എംഎല്‍എയ്ക്ക് സമ്പര്‍ക്കം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇബ്രാഹിം ക്വാറന്റീനില്‍ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നിലമ്പൂർ താലൂക്ക് ആശുപത്രി ഡ്രൈവറുടെ കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. നിലമ്പൂരും, കൊണ്ടോട്ടിയും കണ്ടയിൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭ മുഴുവൻ കണ്ടയിൻമെന്റ് സോൺ ആണ്.
നിലവിൽ മലപ്പുറം ജില്ലയിൽ ഒന്നോ രണ്ടോ മേഖലകളിൽ ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയല്ല മറിച്ച് പലയിടത്തുമായി ആളുകൾക്ക് സമ്പർക്കത്തിലൂടെ ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് ആശങ്കക്ക് ഇട നൽകുന്നതാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates