കൊല്ലത്ത് തൂങ്ങി മരിച്ച 15കാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു; യുവാവ് പിടിയില്‍ 

കൊണ്ടോട്ടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയാതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലത്ത് തൂങ്ങി മരിച്ച 15കാരി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നു; യുവാവ് പിടിയില്‍ 
Updated on
1 min read

കൊല്ലം: കൊണ്ടോട്ടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയാതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടുകാരുടെ പരാതിയിൽ കടയ്ക്കൽ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. 

ഷമീറിന്റെ ശല്യം സഹിക്കവയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. റൂറൽ എസ്.പി ഹരിശങ്കറിനാണ് പരാതി നൽകിയിരുന്നത്. ഇതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു.  ഒളിവിൽ കഴിയവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പീഡന കേസുകളിൽ ഷമീർ നേരത്തേയും അറസ്റ്റിലായിട്ടുണ്ട് . വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലും പ്രതിയാണ്. ആത്മഹത്യ പ്രേരണ, പോക്സോ തുടങ്ങിയ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com