കോടതിയലക്ഷ്യം: പിയു ചിത്ര വീണ്ടും ഹൈക്കോടതിയില്‍, ഫെഡറേഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി

ജൂലൈ 24ന് ശേഷം സുധാ സിങ് എങ്ങനെയാണ് പട്ടികയില്‍ ഇടം നേടിയതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അത്‌ലറ്റിക് ഫെഡറേഷനുമേല്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവേണ്ടതാണെന്നും കോ
കോടതിയലക്ഷ്യം: പിയു ചിത്ര വീണ്ടും ഹൈക്കോടതിയില്‍, ഫെഡറേഷന്‍ വിശദീകരണം നല്‍കണമെന്ന് കോടതി
Updated on
1 min read

കൊച്ചി: ലോക അത്‌ലറ്റിക് ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് കായിക താരം പിയു ചിത്ര കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, കണ്‍വീനര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജി.

കോടതിയലക്ഷ്യ നടപടികളിലേക്കു പോവാതിരിക്കുന്നതിന് വിശദമായ വിശദീകരണം നല്‍കാന്‍ അത്‌ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതിന്റെ സാഹചര്യം വിശദീകരിച്ച് ഫെഡറേഷന്‍ സത്യവാങ്മൂലം നല്‍കണം. 

ജൂലൈ 24ന് ശേഷം സുധാ സിങ് എങ്ങനെയാണ് പട്ടികയില്‍ ഇടം നേടിയതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അത്‌ലറ്റിക് ഫെഡറേഷനുമേല്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com