കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിക്കും നിപ്പയെന്ന് സംശയം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ്പാ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം. ഇതേതുടര്‍ന്ന് പേരാമ്പ്ര സ്വദേശിയായ  രോഗിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിക്കും നിപ്പയെന്ന് സംശയം
Updated on: 
1 min read

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ്പാ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം. ഇതേതുടര്‍ന്ന് പേരാമ്പ്ര സ്വദേശിയായ  രോഗിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഇവര്‍ കോട്ടയം മെഡിക്കള്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. 

എന്നാല്‍ ഇയാള്‍ക്ക് നിപ്പ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ രക്തസാമ്പിളുകള്‍  ലാബിലേക്ക് അയച്ചിട്ടുണ്ട്. ആവശ്യമായ ികിത്സ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മലയോര മേഖലയില്‍ ഡങ്കിപ്പനിയും മറ്റു പകര്‍ച്ചപ്പനിയും വ്യാപകമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER