കോട്ടയം റൂട്ടില്‍ ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആലപ്പുഴ റൂട്ടില്‍ 27 മുതല്‍; റദ്ദാക്കിയ പാസഞ്ചര്‍, മെമു സര്‍വീസുകള്‍ ഇവ 

കോട്ടയംവഴിയുള്ള ആറു പാസഞ്ചറും ആലപ്പുഴവഴിയുള്ള അഞ്ചു പാസഞ്ചറും റദ്ദാക്കി
കോട്ടയം റൂട്ടില്‍ ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആലപ്പുഴ റൂട്ടില്‍ 27 മുതല്‍; റദ്ദാക്കിയ പാസഞ്ചര്‍, മെമു സര്‍വീസുകള്‍ ഇവ 
Updated on
1 min read

കോട്ടയം: സിഗ്നലിങ് ജോലികൾക്കായി കോട്ടയം റൂട്ടിൽ ഇന്നുമുതൽ തീവണ്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ഒരാഴ്ച്ചത്തേയ്ക്കാണ് നിയന്ത്രണം.  ഇരട്ടപ്പാത കമ്മിഷൻചെയ്യുന്നതിനു മുന്നോടിയായാണ് സിഗ്നലിങ് ജോലികൾ പൂർത്തിയാക്കുന്നത്. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് 27-ാം തിയതി മുതൽ നിയന്ത്രണമുണ്ടാകും. കോട്ടയം വഴിയുള്ള ആറു പാസഞ്ചറും ആലപ്പുഴവഴിയുള്ള അഞ്ചു പാസഞ്ചറും റദ്ദാക്കി.

മാർച്ച്‌ 27 മുതൽ 31 വരെ കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി എക്സ്പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. കോർബ തിരുവനന്തപുരം എക്സ്പ്രസ് 25, 29 തിയതികളിൽ ആലപ്പുഴ വഴി തിരിച്ചുവിടും. 

നാഗർകോവിൽ-മംഗളൂരു പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്‌, തിരുവനന്തപുരം-ന്യൂഡൽഹി കേരള, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നീ ട്രെയിനുകൾ മാർച്ച് 31-ാം തിയതി ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. 

റദ്ദാക്കിയ പാസഞ്ചറുകൾ ( കോട്ടയം റൂട്ട്)

എറണാകുളം-കായംകുളം പാസഞ്ചർ (56387), കായംകുളം-എറണാകുളം പാസഞ്ചർ (56388), കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം മെമു (66301), എറണാകുളം-കൊല്ലം മെമു (66307), കൊല്ലം-എറണാകുളം മെമു (66308).

ആലപ്പുഴ റൂട്ടിൽ റദ്ദാക്കിയ പാസഞ്ചറുകൾ (27 മുതൽ 31 വരെ)

കായംകുളം-എറണാകുളം പാസഞ്ചർ (56380), എറണാകുളം-കായംകുളം പാസഞ്ചർ‌ (56381), കായംകുളം-എറണാകുളം പാസഞ്ചർ (56382), കൊല്ലം-എറണാകുളം മെമു (66302) , എറണാകുളം-കൊല്ലം മെമു (66303). 

തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂറോളം പിടിച്ചിടും. മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് 25 മുതൽ 31 വരെ കുറുപ്പന്തറയിൽ 50 മിനിട്ട് പിടിച്ചിടും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് 25നും 26നും കുറുപ്പന്തറയിൽ ഒരുമണിക്കൂർ പിടിച്ചിടും.

അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതോടെ കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാം റെയിൽപ്പാത 31-നു തുറക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com