കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണം കടുപ്പിച്ച് പൊലീസ്; ചുമതല എ ഡി ജി പി കെ പദ്മകുമാറിന്

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ റെഡ് സോണായി പ്രഖാപിച്ച കോട്ടയം
കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണം കടുപ്പിച്ച് പൊലീസ്; ചുമതല എ ഡി ജി പി കെ പദ്മകുമാറിന്
Updated on
1 min read

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ റെഡ് സോണായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ ഡി ജി പി കെ പദ്മകുമാറിനെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയെയും  നിയോഗിച്ചിട്ടുണ്ട്.

കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥിനെ കോട്ടയത്തും കെ എ പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയെ ഇടുക്കിയിലും സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഇന്നലെ നിയോഗിച്ചിരുന്നു.

നിലവില്‍ കോട്ടയം ജില്ലയില്‍ 17പേരും ഇടുക്കിയില്‍ 14പേരുമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കോട്ടയത്ത് 727പേരും ഇടുക്കിയില്‍ 1385പേരുമാണ് നിരീക്ഷണത്തിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com