കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണന്‍ (24) ആണ് ആത്മഹത്യ ചെയ്തത്.
കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണന്‍ (24) ആണ് ആത്മഹത്യ ചെയ്തത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. എംടെക് നാനോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരുണ്‍.

എന്‍ഐടി ഹോസ്റ്റലിലെ നാലാം നിലയിലെ മുറിയിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സഹപാഠി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡനും സെക്യൂരിറ്റിയും എത്തി മുറിയുടെ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അരുണിനെ കണ്ടപ്പോള്‍ പെരുമാറ്റത്തില്‍ പ്രത്യേകിച്ച് വ്യത്യാസം തോന്നിയിരുന്നില്ലെന്നും സഹപാഠി പറഞ്ഞു. ജൂണ്‍ 28 നാണ് അരുണ്‍ കോളജില്‍ ജോയിന്‍ ചെയ്യുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com