കോഴിക്കോട് നിരോധനാജ്ഞ ലംഘിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ; ലാത്തി ചാര്‍ജ്

കോഴിക്കോട് വടകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ.
കോഴിക്കോട് നിരോധനാജ്ഞ ലംഘിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ; ലാത്തി ചാര്‍ജ്
Updated on
1 min read

വടകര: കോഴിക്കോട് വടകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ. നിരോധനാജ്ഞ ലംഘിച്ചാണ് ഇവിടങ്ങളില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ എത്തിയത്. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. 

ഒരു ഷോപ്പില്‍ അഞ്ച് പേരിലധികം കൂടി നില്‍ക്കരുതെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സമയം ഇരുന്നൂറോളം പേരാണ് ക്യൂവില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് പൊലീസ് നടപടി. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോടും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂട്ടംകൂടുന്നതിനും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനും വിലക്കുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com