കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്നു, നിരവധിപ്പേര്‍ക്ക് പരിക്ക്

പരിക്കേറ്റ 13 പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്നു, നിരവധിപ്പേര്‍ക്ക് പരിക്ക്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ പഴയ കടല്‍പ്പാലം തകര്‍ന്നുവീണു.
പരിക്കേറ്റ 13 പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു.

രാത്രി എട്ടരയോടെയാണ് സംഭവം.സൗത്ത് ബീച്ചിലെ പുതുക്കി പണിത പഴയ കടല്‍പ്പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ഇവിടെ സ്ഥിരമായി ആളുകള്‍ ഇരിക്കാറുണ്ട്.പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി തവണ പൊലീസ് ഇവിടെ ഇരിക്കുന്നതിനെ വിലക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ തകര്‍ന്ന ഭാഗത്ത് കുടുങ്ങി കിടക്കുന്നുണ്ടോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടാവസ്ഥയിലാണ് പാലം പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com