കോവിഡ് : അമേരിക്കയിൽ ദമ്പതികൾ അടക്കം മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

കോവിഡ് ബാധിച്ച് അമേരിക്കയിൽ ദമ്പതികളടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
കോവിഡ് : അമേരിക്കയിൽ ദമ്പതികൾ അടക്കം മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
Updated on
1 min read

ന്യൂയോർക്ക് : കോവിഡ് ബാധിച്ച് അമേരിക്കയിൽ ദമ്പതികളടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ന്യൂയോർക്കിൽ തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ.ജെ.ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് മരിച്ചത്.

വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് ഇവർ മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിന് അടുത്തെത്തി. 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com