കോവിഡ് 19: ബ്രിട്ടണില്‍ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു

കോവിഡ് ബാധിച്ച് വിദേശത്ത് ഒരുമലയാളി കൂടി മരിച്ചു. യുകെ ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്
കോവിഡ് 19: ബ്രിട്ടണില്‍ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു
Updated on: 
1 min read

കോട്ടയം:  കോവിഡ് ബാധിച്ച് വിദേശത്ത് ഒരുമലയാളി കൂടി മരിച്ചു. യുകെ ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവര്‍ സഹോദരങ്ങളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER