കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി; ആറ്റിങ്ങല്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

നഗരസഭാ നേതൃത്വത്തിന് എതിരെയും കേസെടുക്കാന്‍ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ ഹര്‍ജിയന്‍മേലാണ് കോടതി ഉത്തരവ്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി; ആറ്റിങ്ങല്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
Updated on: 
1 min read

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി നടത്തിയ ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന് എതിരെ കോസെടുക്കണമെന്ന് കോടതി. നഗരസഭാ നേതൃത്വത്തിന് എതിരെയും കേസെടുക്കാന്‍ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ലീഡര്‍ സാംസ്‌കാരിക വേദി നല്‍കിയ ഹര്‍ജിയന്‍മേലാണ് കോടതി ഉത്തരവ്.

ജൂണ്‍ പത്തിന് സിപിഎം ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.

ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സിജെ രാജേഷ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍എസ് രേഖ തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. രാഷ്ട്രീയപ്രേരിതമായ പരാതിയുടെ പേരിലാണ് കേസെടുക്കുന്നതെന്ന് ബി സത്യന്‍ എംഎല്‍എ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER