കേരളത്തില്‍ നാലു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് ജീവന്‍ നഷ്ടമായവര്‍ 48

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു
കേരളത്തില്‍ നാലു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് ജീവന്‍ നഷ്ടമായവര്‍ 48
Updated on
1 min read

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍  സ്വദേശി സദാനന്ദനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ദ്രുതപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 

10 ദിവസം മുമ്പ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്ക് എത്തിയതായിരുന്നു സദാനന്ദന്‍. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും അര്‍ബുദ രോഗബാധയും ഉണ്ടായിരുന്നു. 

ഇദ്ദേഹത്തിന്റെ ഹൃദയവാല്‍വ് മാറ്റിവെച്ചതാണ്. ലിംഫോമ രോഗത്തിന് കീമോതെറാപ്പിക്ക് അടക്കം വിധേയനായ വ്യക്തിയായിരുന്നു. അര്‍ബുദ ചികില്‍സയ്‌ക്കെത്തിയ സദാനന്ദന് ആശുപത്രിയില്‍ വെച്ച് കോവിഡ് ബാധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ രാത്രിയാണ് ഇദ്ദേഹം മരിച്ചത്. ഇതിന് ശേഷമാണ് പരിശോധനാഫലം ലഭിക്കുന്നത്. കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 

ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് മരിക്കുകയുമായിരുന്നു.

കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48),  കോഴിക്കോട് കല്ലായി സ്വദേശി കോയ (56), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചവര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com