കോവിഡ് ബാധിതയായ ​ഗർഭിണി മരിച്ചു; ഏഴു മാസമെത്തിയ ​ഗർഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

ഏഴു മാസം ഗർഭിണിയായ ജിനുവിനെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നു കഴിഞ്ഞ 10നാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കോവിഡ് ബാധിതയായ ​ഗർഭിണി മരിച്ചു; ഏഴു മാസമെത്തിയ ​ഗർഭസ്ഥശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല
Updated on
1 min read

കൊച്ചി; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ​ഗർഭിണി മരിച്ചു. ഏഴു മാസമെത്തിയ ​ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വെങ്ങോല മുതിരപ്പറമ്പിൽ മഹേഷ് മോഹനന്റെ ഭാര്യ ജിനു(29) ആണ് മരിച്ചത്. 

ഏഴു മാസം ഗർഭിണിയായ ജിനുവിനെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നു കഴിഞ്ഞ 10നാണു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കോവിഡ് നെ​ഗറ്റീവായിരുന്നെങ്കിലും 13ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്നു കളമശേരി മെഡിക്കൽ കോളജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി 21ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി. ആരോ​ഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 25ന് പുലർച്ചെ ജിനുവും മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com