

പത്തനംതിട്ട: ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള. ക്രമസമാധാനം സ്റ്റേറ്റ് വിഷയമാണ്. എന്നാല്‍ അവരില്‍ അത് ഒതുങ്ങുമോ എന്ന് ശ്രീധരന്‍പിളള ചോദിച്ചു. ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച് ഉന്നത നിയമജ്ഞരുമായി കൂടിയാലോചന നടത്തുമെന്നും ശ്രീധരന്‍പിളള പിളള പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ കാട്ടുനീതിക്കെതിരെ പ്രതിഷേധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും ശ്രീധരന്‍ പിളള മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചര കോടി ഭക്തരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശബരിമലയില്‍ എത്തുന്നത്. ഇത് കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ നാലിരട്ടി വരും. അവരുവരുന്ന സമയത്ത് ഇവരല്ല നിയന്ത്രിക്കേണ്ടത്. അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടുവന്നു എത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് വിശ്വാസികളുടെ കാര്യത്തില്‍ അവരുടേതായ വികാരമുണ്ടാകുമെന്നും ശ്രീധരന്‍പിളള പറഞ്ഞു.അതില്‍ നിയമം നിസഹായമാണോ?, ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച് ഉന്നത നിയമജ്ഞരുമായി് കൂടിയാലോചന നടത്തുമെന്ന് ശ്രീധരന്‍ പിളള പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല.അവരെ എന്തിന് പൊലീസ് തടഞ്ഞു. എന്ത് അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയില്‍ വെച്ചത്. അവരുടെ സ്വാതന്ത്ര്യം എന്തിന് നിഷേധിച്ചു. ഈ വലിയ ചോദ്യത്തിന് സമൂഹം ഉത്തരം തേടുകയാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഒരു വിഭാഗം ആളുകളെ അനുവദിക്കുന്നില്ല. സര്‍ക്കാരിന്റെ കാട്ടുനീതിക്കെതിരെ പ്രതിഷേധിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലാത്തതുകൊണ്ടാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നും ശ്രീധരന്‍ പിളള പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates