തിരുവനന്തപുരം: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിൽ. മുടവൻമുകൾ സ്വദേശി സജീവാണ് പിടിയിലായത്. പാർവതി അമ്മ എന്ന വൃദ്ധയുടെ മാല പൊട്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.
വഴി ചോദിക്കാനെന്ന രീതിയിൽ അഭിനയിച്ചാണ് ഇയാൾ പാർവതി അമ്മയുടെ സമീപം സ്‌കൂട്ടര്‍ നിർത്തിയത്. ഉടനെതന്നെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു ഇയാൾ. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിലെ ഒരു അക്കം ഇയാൾ മായിച്ചുകളഞ്ഞിരുന്നു. എന്നാൽ വാഹനത്തിന്റെ പിൻവശത്തായി പതിപ്പിച്ചിരുന്ന സ്റ്റിക്കറാണ് പ്രതിയെ പിടികൂടാൻ നിർണ്ണായകമായത്.
വയർലെസിലൂടെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് നഗരപരിസരങ്ങളിൽ വിശദമായ അന്വേഷണം നടത്തി. തുടർന്ന് മ്യൂസിയം പരിസരിത്ത് നിർത്തിയിട്ട ബൈക്കുകളിൽ പരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ സ്കൂട്ടർ കണ്ടത്. മ്യൂസിയം സ്റ്റേഷനിൽ വിവരം കൈമാറുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി സജീവിനെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച മൂന്ന് പവന്റെ മാലയും ഇയാളിൽ നിന്ന് കണ്ടെത്തി. ജവഹർ നഗറിലും പൂജപ്പുരയിലും സജീവ് സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates