ഗൂഢാലോചന: പൊലീസ് ഇരുട്ടില്‍ തന്നെ, സുനിയുടെ കസ്റ്റഡി ഇന്നു തീരും

യിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനില്‍ കുമാര്‍ കസ്റ്റഡിയില്‍ ഉള്ളതെങ്കിലും ഗൂഢാലോചന കേസില്‍ വിവരങ്ങള്‍ കിട്ടാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഗൂഢാലോചന: പൊലീസ് ഇരുട്ടില്‍ തന്നെ, സുനിയുടെ കസ്റ്റഡി ഇന്നു തീരും
Updated on
1 min read

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടെ മുഖ്യ പ്രതി സുനില്‍ കുമാറിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനില്‍ കുമാര്‍ കസ്റ്റഡിയില്‍ ഉള്ളതെങ്കിലും ഗൂഢാലോചന കേസില്‍ വിവരങ്ങള്‍ കിട്ടാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ ഈ കേസില്‍ മൊഴിമാറ്റിയും ഉരുണ്ടുകളിച്ചും അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണ് സുനി. 

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് തെളിയിക്കാനുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലും തൃക്കാക്കര സ്റ്റേഷനിലുമായി ചോദ്യം ചെയ്തിരുന്ന സുനിയെ ഇന്നലെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. മനശാസ്ത്രവിദഗ്ധന്റെ സാന്നിധ്യത്തിലാണ് ഇന്നലെ ചോദ്യം ചെയ്യല്‍ നടന്നത് എന്നാണ് അറിയുന്നത്. 

ഗൂഢാലോചന കേസില്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സുനിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലിസ് ആലോചിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com