ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഇന്ന് ചുമതലയേല്‍ക്കും

ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഇന്ന് ചുമതലയേല്‍ക്കും

നിലവിലെ ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം വിരമിക്കുന്ന ഒഴിവിലാണ് പോള്‍ ആന്റണി ചുമതലയേല്‍ക്കുന്നത്
Published on

തിരുവനന്തപുരം : സംസ്ഥാന ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം ഇന്ന് വിരമിക്കുന്ന ഒഴിവിലാണ് പോള്‍ ആന്റണി ചുമതലയേല്‍ക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. 

വ്യവസായ-ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പോള്‍ ആന്റണി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ കെ ദുബൈ, അരുണ സുന്ദര്‍രാജന്‍ എന്നിവരാണ് നിലവില്‍ സംസ്ഥാന കേഡറില്‍ ഏറ്റവും സീനിയര്‍. എന്നാല്‍ ഇവര്‍ കേരളത്തിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നതാണ് പോള്‍ ആന്റണിക്ക് തുണയായത്. 

കെഎസ്ഇബി ചെയര്‍മാന്‍, പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ തുടങ്ങിയ പദവികളിലും പോള്‍ ആന്റണി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പോള്‍ ആന്റണി ഒഴിയുന്ന വ്യവസായ വകുപ്പിന്റെ ചുമതല തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി ടി കെ ജോസിന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന ഡോ കെ എം എബ്രഹാം ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി തുടരും. കിഫ്ബിയുടെ സിഇഒ പദവിയും അദ്ദേഹം തുടര്‍ന്നും വഹിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com