ചെങ്കൊടി റോഡിലിട്ട് കത്തിക്കും, മന്ത്രിമാരെ കൈകാര്യം ചെയ്യും; ഭീഷണിയുമായി ബിജെപി നേതാവ്

സംസ്ഥാന മന്ത്രിമാര്‍ക്ക് നേരെ രൂക്ഷമായ പരിഹസമാണ് രാധാകൃഷ്ണന്‍ അഴിച്ചുവിട്ടത്
ചെങ്കൊടി റോഡിലിട്ട് കത്തിക്കും, മന്ത്രിമാരെ കൈകാര്യം ചെയ്യും; ഭീഷണിയുമായി ബിജെപി നേതാവ്
Updated on
1 min read

ആലപ്പുഴ; സംസ്ഥാന സര്‍ക്കാരിന് നേരെ ഭീഷണിയുമായി ബിജെപി നേതാവിന്റെ പ്രസംഗം. ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്നും മന്ത്രിമാരെ കൈകാര്യം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍  രാധാകൃഷ്ണന്റെ ഭീഷണി. സംസ്ഥാന മന്ത്രിമാര്‍ക്ക് നേരെ രൂക്ഷമായ പരിഹസമാണ് രാധാകൃഷ്ണന്‍ അഴിച്ചുവിട്ടത്. ശബരിമല വിഷയവും പ്രളയവുമെല്ലാം പ്രസംഗത്തില്‍ വിഷയമായി. 

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്നാണ് നേതാവിന്റെ ഭീഷണി. 'തിരുപ്പതി മോഡലില്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും.' അദ്ദേഹം പറഞ്ഞു. 

വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുംവിധം സംസാരിച്ച മന്ത്രി ജി.സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. പ്രളയ സംഭാവന പിരിക്കാന്‍ 'മണ്ടന്‍മാരെല്ലാം ലണ്ടനി'ലേക്ക് പോവുകയാണെന്ന് മന്ത്രിമാരെ പരാമര്‍ശിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു. ഒരുമിച്ചാണു തിരിച്ചുവരുന്നതെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com