ചെങ്ങന്നൂരില്‍ സിപിഐക്ക് ആയിരം വോട്ട് പോലുമില്ല; കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം

ചെങ്ങന്നൂരില്‍ സ്വന്തമായി ആയിരം വോട്ടുപോലും ഇല്ലാത്ത പാര്‍ട്ടിയാണ് ഉപതെരഞ്ഞടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന പ്രഖ്യാപനം നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ 
ചെങ്ങന്നൂരില്‍ സിപിഐക്ക് ആയിരം വോട്ട് പോലുമില്ല; കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം
Updated on
1 min read

ചെങ്ങന്നൂര്‍: സിപിഐക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്. ചെങ്ങന്നൂരില്‍ സ്വന്തമായി ആയിരം വോട്ടുപോലും ഇല്ലാത്ത പാര്‍ട്ടിയാണ് ഉപതെരഞ്ഞടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന പ്രഖ്യാപനം നടത്തുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പരിഹസിച്ചു. ആലപ്പുഴയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയോഗത്തിലാണ് സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.   

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. കാനത്തിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. 

അതേസമയം ബാര്‍കോഴ കേസില്‍ കെഎം മാണിയെ സഹായിച്ചത് താനെന്ന അവകാശവാദവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനെ പരിഹസിച്ച് കെഎം മാണി രംഗത്തെത്തിയതോടെ ബാര്‍ക്കോഴ കേസ് സജീവ ചര്‍ച്ചയായി. എന്നാല്‍ ഇതിന് പിന്നാലെ സ്വരം മയപ്പെടുത്തി മാണി പിന്നീട് മാധ്യമങ്ങളെ കണ്ടു. തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെന്നും മാണി പറഞ്ഞു.

കെ.എം.മാണിയേയും കേരള കോണ്‍ഗ്രസ് എമ്മിനേയും യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ മുന്‍കൈയെടുക്കുമെന്ന്  ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് മാണിയുടെ നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ താന്‍ വ്യക്തിപരമായി ശ്രമിക്കും. മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതുമുന്നണിയാണെന്നും അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോള്‍ മാറിയിട്ടുണ്ടാവാം എന്നും  ചെന്നിത്തല പറഞ്ഞിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com