ചെറുപുഴയിലെ പത്താം ക്ലാസുകാരന്റെ ആത്മഹത്യ അധ്യാപകരുടെ പീഡനംമൂലമെന്ന് മാതാപിതാക്കള്‍; അന്വേഷിക്കണമെന്ന് ആവശ്യം

കണ്ണൂര്‍ ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി.
ചെറുപുഴയിലെ പത്താം ക്ലാസുകാരന്റെ ആത്മഹത്യ അധ്യാപകരുടെ പീഡനംമൂലമെന്ന് മാതാപിതാക്കള്‍; അന്വേഷിക്കണമെന്ന് ആവശ്യം
Updated on
1 min read

കണ്ണൂര്‍:  കണ്ണൂര്‍ ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

ചെറുപുഴ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആല്‍ബിന്‍ ചാക്കോ ആണ് മരിച്ചത്. കഴിഞ്ഞ 20നാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com