ജയിലില്‍ നിന്നും നേരെ നഗരസഭയിലേക്ക് ; ഓഫീസില്‍ യുവതിയുടെ 'പൂരപ്പാട്ട്' ; ഹണിട്രാപ്പ് പ്രതിക്കെതിരെ വീണ്ടും കേസ് 

ബ്യൂട്ടി പാര്‍ലറിന്റെ ലൈസന്‍സ് ആവശ്യത്തിന് എത്തിയ യുവതി ലൈസന്‍സ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്
ജയിലില്‍ നിന്നും നേരെ നഗരസഭയിലേക്ക് ; ഓഫീസില്‍ യുവതിയുടെ 'പൂരപ്പാട്ട്' ; ഹണിട്രാപ്പ് പ്രതിക്കെതിരെ വീണ്ടും കേസ് 
Updated on
1 min read

കൊച്ചി: പെണ്‍കെണിക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവതി നഗരസഭ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞതായി പരാതി. തൃക്കാകര നഗരസഭ ഓഫീസിലെത്തിയ യുവതി വൈസ് ചെയര്‍മാനെയും ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ബ്യൂട്ടി പാര്‍ലറിന്റെ ലൈസന്‍സ് ആവശ്യത്തിന് എത്തിയ യുവതി ലൈസന്‍സ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് നഗരസഭ ഓഫീസില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. 

യുവ വ്യവസായിയെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു നഗ്നഫോട്ടോയെടുത്തു ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ പ്രതിയാണ് യുവതി. ജയിലില്‍ നിന്നാണ് വരുന്നതെന്നാണ് പരിചയപ്പെടുത്തിയാണ് യുവതി ഓഫീസിലേക്കെത്തിയത്. ബ്യൂട്ടി പാര്‍ലറിന്റെ ലൈസന്‍സിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ആരോഗ്യവിഭാഗത്തിലേക്കയച്ചു. 

സാങ്കേതിക പിഴവുമൂലം ലൈസന്‍സ് നല്‍കാനാകില്ലെന്ന് പറഞ്ഞ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയാണ് ഇവര്‍ ആദ്യം അസഭ്യം പറഞ്ഞത്. പിന്നീട് വൈസ് ചെയര്‍മാന്റെ ചേംബറില്‍ കയറിയും അസഭ്യവര്‍ഷം തുടര്‍ന്നു. പൊലീസ് എത്തിയപ്പോഴേക്കും യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പുരുഷനെ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. 

ഇന്നലെ നഗരസഭ ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ നഗരസഭ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ഓഫീസില്‍ കയറി അസഭ്യം പറയല്‍, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ പരാതിയിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com