ജലന്ധർ ബിഷപ്പിനെതിരെ സിബിഎെ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ​ഹർജി

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സം​ഗ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
ജലന്ധർ ബിഷപ്പിനെതിരെ സിബിഎെ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ​ഹർജി
Updated on
1 min read

ആലപ്പുഴ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സം​ഗ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ആലപ്പുഴ സ്വദേശി വി രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് അന്വേഷണം പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ​​ഹർജിയിൽ സിബിഎെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണം. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് ഐ.ജി വിജയ് സാക്കറേ പറഞ്ഞു. കേസില്‍ തെളിവുകളെല്ലാം ശേഖരിച്ച് വരികയാണ്. സംഭവത്തിന്‍റെ കാലപ്പഴക്കവും മൊഴികളിലെ വൈരുദ്ധ്യവുമാണ് കേസിന്‍റെ നടപടിക്രമങ്ങള്‍ വൈകുന്നതിന് കാരണമായി എെ.ജി ചൂണ്ടിക്കാട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

M M Mani
Shafi Parambil, Dean Kuriakose
Rakshan back at School
al reem kuzhimanthi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com