ജാമ്യമെടുക്കാൻ എത്തിയത് പൂസ്സായി; പ്രതിക്ക് ജാമ്യം, ജാമ്യക്കാരൻ അഴിക്കുള്ളിൽ 

തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം
ജാമ്യമെടുക്കാൻ എത്തിയത് പൂസ്സായി; പ്രതിക്ക് ജാമ്യം, ജാമ്യക്കാരൻ അഴിക്കുള്ളിൽ 
Updated on
1 min read

തിരുവല്ല: ചെക്ക് തട്ടിപ്പ്‌ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നിൽക്കാൻ മദ്യപിച്ച് കോടതിയിലെത്തിയ ആൾ അകത്തായി. പ്രതിക്ക് ജാമ്യം അനിവദിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ജാമ്യക്കാരനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. 

മദ്യലഹരിയിൽ കോടതിയിലെത്തിയ ചെങ്ങന്നൂർ സ്വദേശി ബിജു ചെല്ലപ്പൻ (44) ആണ് റിമാൻഡിലായത്. സുഹൃത്ത് ശ്രീകാന്തിനൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്.  ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നിൽക്കാനാണ് ഇരുവരും എത്തിയത്. 

ഇരുവരുടെയും ഉറപ്പിന്മേൽ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ തുടർനടപടികൾക്കിടെ ബിജു മദ്യലഹരിയിലാണെന്ന് കോടതിക്ക് സംശയമായി. ഇതോടെ പൊലീസിനെ വരുത്തി വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യമായതോടെ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com