ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാള്‍ കൂടുതല്‍ ; സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍

ഈ സ്ഥിതി തുടര്‍ന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമാകണമെന്നില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി
Published on

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന. 

സംസ്ഥാനത്ത് 22 ദിവസത്തിനിടെ 6055 പേര്‍ക്കാണ് ഉറവിടം അറിയാത്ത രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാള്‍ കൂടുതലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമാകണമെന്നില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്നലെ 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com