ട്രാന്‍സ്‌ജെന്‍ഡര്‍ സജനയെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സജനയെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍
ട്രാന്‍സ്‌ജെന്‍ഡര്‍ സജനയെ ആക്രമിച്ച സംഭവം; ഒരാള്‍ പിടിയില്‍
Updated on
1 min read

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജനയെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. എരൂര്‍ സ്വദേശി ഗിരീഷാണ് പിടിയിലായത്. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഒരുകൂട്ടം സാമൂഹിക വിരുദ്ധരാണ് ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. 

ബിരിയാണിയും പൊതിച്ചോറും തയ്യാറാക്കി അത് വാഹനത്തില്‍ കൊണ്ടുപോയി വില്‍പന നടത്തുന്ന ജോലിയാണ് സജനയക്ക്. എന്നാല്‍ കച്ചവട സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെയും കൂടെയുള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളേയും അധിക്ഷേപിക്കുകയും അവരുടെ ജോലിയെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നായിരുന്നു സജനയുടെ പരാതി.

തന്റെ അവസ്ഥ  വിവരിച്ച് സജന  ഫേസ് ബുക്കില്‍  ലൈവ് വന്നോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും  സഹായമൊന്നും ലഭിച്ചില്ലെന്നും സജന  ലൈവ് വീഡിയോയിലൂടെ പറഞ്ഞിരുന്നു. വില്‍പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിയും പൊതിച്ചോറും വിറ്റഴിക്കാനാകാതെ തിരിച്ച് പോവുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com