ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു

രഘുഭീര്‍ നഗര്‍ ആര്‍ജി ബ്ലോക്കിലെ രാജമ്മയാണ് മരിച്ചത്. 64 വയസ്സായിരുന്നു. ശിവാജി ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരിച്ചു. രഘുഭീര്‍ നഗര്‍ ആര്‍ജി ബ്ലോക്കിലെ രാജമ്മയാണ് മരിച്ചത്. 64 വയസ്സായിരുന്നു. ശിവാജി ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ്.

കോവിഡ് രോഗം മൂർഛിച്ചതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വര്‍ഷങ്ങളായി ഡല്‍ഹിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ. ഇവര്‍ക്ക് മറ്റസുഖങ്ങളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഡല്‍ഹിയില്‍ പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച്  മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌സാണ് രാജമ്മ. മധുസൂദനനാണ് ഭർത്താവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com