ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ; പ്രതിഷേധം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടാക്രമിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി - ബ്രാഞ്ച് സെക്രട്ടറിയുടെ വീടാണെന്ന് അറിയില്ലെന്ന് വിശദീകരണം 
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ; പ്രതിഷേധം
Updated on
1 min read

കൊച്ചി:   സിപിഎം തട്ടുപാറ ബ്രാഞ്ച് സെക്രട്ടറി നെടുങ്കോട് പൈനാടത്ത് കുര്യാക്കോസിന്റെ വീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കുര്യാക്കോസ് ഉള്‍പ്പടെ 5 പേര്‍ക്ക് പരുക്കേറ്റു.

മേരിഗിരി പള്ളിയിലെ മെഗാ ഷോയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് നശിപ്പിച്ചു. കുര്യാക്കോസിന് വെട്ടേറ്റു. പരുക്കേറ്റ ഭാര്യ ആമി, മകന്‍ സോമിസ ബന്ധു ലിന്‍സി, വൈശാഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേരിഗിരിയിലുണ്ടായ അടിപിടിയില്‍ പരുക്കേറ്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബിപിന്‍ വര്‍ഗീസ് അടക്കം മൂന്ന് പേരെ അങ്കമാലി കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായര്‍ രാത്രി പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മെഗാ ഷോ കണ്ടുകൊണ്ടിരുന്ന ഡിവൈഎഫ് ഐ നേതാവിനെ ഒരു വിഭാഗം ആളുകള്‍ മര്‍ദ്ദിച്ചു. ഒരുവര്‍ഷം മുന്‍പ് കാലടി ശ്രീശങ്കര കൊളേജില്‍ റാഗിങ്ങിനെതിരെ പ്രതികരിച്ചതാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. അഭിനവിനെ മര്‍ദ്ദിച്ചതിനെതിരെ ഡിവൈഎഫ്‌ഐ മേരിഗിരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.മേരിഗിരിയിലെത്തിയ ബ്ലോക്ക് സെക്രട്ടറി ബിപിന്‍ വര്‍ഗീസിനെയും പ്രവര്‍ത്തകരെയും ഒരു സംഘം മര്‍ദ്ദിച്ചു. സോമിയുടെ നേതൃത്വത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് പരന്നതോടെയാണ് നെടുങ്കോട്ടുള്ള വീട്ടില്‍ ആക്രമണമുണ്ടായത്. സിപിഎം ബ്രാഞ്ചു സെക്രട്ടറിയുടെ വീടാണെന്ന് ആക്രമിച്ചവര്‍ക്ക് അറിയില്ലായിരുന്നുവത്രെ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com