കൊച്ചി: ലിംഗസമത്വം നിഷേധിക്കുന്ന പ്രതിലോമശക്തികളെ പ്രതിരോധിക്കാൻ 318 യുവതികൾ ശബരിമല കയറാനൊരുങ്ങുന്നു. ഡിസംബർ ഒൻപതിനാണ് ശബരിമല സന്ദർശിക്കാൻ യുവതികൾ ഒരുങ്ങുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവതികളുടെ സന്ദർശനം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഒട്ടനവധി ജീവന്മരണ പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പ്രതിലോമശക്തികൾ ആരാധനയിലും അനുഷ്ഠാനത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആചാരത്തിന്റെ പേരുപറഞ്ഞ് ജാതിയുടെയും ലിംഗ ത്തിന്റെയും പേരിൽ മാറ്റി നിർത്തപ്പെട്ടവർ ധീരമായ പോരാട്ടങ്ങളിലൂടെയാണ് സാമൂഹ്യമായ അംഗീകാരം നേടിയെടുത്തത് . പക്ഷേ വർത്തമാന കേരളം ഇത്തരം സാമൂഹ്യ നേട്ടങ്ങളെ തട്ടിപ്പറിക്കുന്ന പ്രതിലോമ ശക്തികളുടെ വിളയാട്ട ഭൂമിയായി മാറിത്തീരുന്ന കാഴ്ച പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ് . ഭരണഘടനയേയും സുപ്രീം കോടതി വിധിയേയും വെല്ലുവിളിച്ചു കൊണ്ട് ലിംഗ സമത്വത്തിന്നെതിരെ തെരുവിൽ അഴിഞ്ഞാടുന്ന കേരളത്തെ പിറകോട്ടു വലിക്കുന്ന ശക്തികൾക്കെതിരെ പുരോഗമന കേരളം ഐക്യപ്പെടേണ്ട സമയമാണിത് . ലിംഗസമത്വം നിഷേധിക്കുന്ന പ്രതിലോമശക്തികളെ പ്രതിരോധിക്കാൻ 318 യുവതികൾ നവോത്ഥാന കേരളത്തോടെപ്പം ഡിസംബർ 9 ന് ശബരിമല സന്ദർശിക്കുന്നു ...
മുഴുവൻ പുരോഗമന കേരളവും ഈ യാത്രക്കൊപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates