'ഡ്രാക്കുള' വീണ്ടും പുറത്തുചാടി ; കോവിഡ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുന്നത് മൂന്നാം തവണ

കഴിഞ്ഞമാസം രണ്ടു തവണ ഇയാള്‍ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു
'ഡ്രാക്കുള' വീണ്ടും പുറത്തുചാടി ; കോവിഡ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെടുന്നത് മൂന്നാം തവണ
Updated on: 
1 min read

കൊച്ചി : കോവിഡ് നിരീക്ഷണത്തിലായിരുന്ന മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് മോഷണക്കേസ് പ്രതിയായ ഡ്രാക്കുള സുരേഷ് രക്ഷപ്പെട്ടത്.  കോവിഡ് കേന്ദ്രത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുന്നത് മൂന്നാം തവണയാണ്. 

കഴിഞ്ഞമാസം രണ്ടു തവണ കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസിനെ ആക്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ചെമ്മല സ്വദേശി സുരേഷ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER