ഡ്രൈവര്‍ക്ക് കോവിഡ് : എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

കോവിഡ് സ്ഥിരീകരിച്ച യാചകന്റെ താമസസ്ഥലത്ത് ഡ്രൈവര്‍ ഭക്ഷണം എത്തിച്ചിരുന്നു
ഡ്രൈവര്‍ക്ക് കോവിഡ് : എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
Updated on: 
1 min read

മലപ്പുറം : ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസ് ജീവനക്കാരെ എല്ലാം നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച യാചകന്റെ താമസസ്ഥലത്ത് ഡ്രൈവര്‍ ഭക്ഷണം എത്തിച്ചിരുന്നു.

തമിഴ്‌നാട് സേലം സ്വദേശിയായ ഭിക്ഷാടകനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് നിരീക്ഷണത്തില്‍പ്പോയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരിശോധനാഫലം നെഗറ്റീവായി. ഭിക്ഷാടകന്‍ കഴിഞ്ഞിരുന്ന രക്ഷാകേന്ദ്രത്തിലേക്ക് കമ്മ്യൂണിറ്റി കിച്ചണില്‍നിന്ന് ഭക്ഷണമെത്തിച്ചിരുന്ന പ്രസിഡന്റ് പി പി ബിജോയ്, അംഗങ്ങളായ  മജീദ്, കെ ശ്രീജേഷ്, ആരോഗ്യ പ്രവര്‍ത്തകരായ എന്‍ അബ്ദുള്‍ ജലീല്‍, അനീഷ് എന്നിവരുമടക്കം 13 പേരുടെ ഫലമാണ് നെഗറ്റീവായത്.

ഓഫീസിലെ മിക്കവര്‍ക്കും ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെന്നതിനാല്‍ അവരെല്ലാം നിരീക്ഷണത്തില്‍ പോകാനും പഞ്ചായത്തോഫീസ് താത്കാലികമായി അടയ്ക്കാനും തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച പോസിറ്റീവായ ഡ്രൈവര്‍ കമ്യൂണിറ്റി കിച്ചണില്‍ സ്ഥിരമായി ഭക്ഷണമെടുക്കാന്‍ പോകാറുള്ളതുകൊണ്ട് ഇവിടെയുള്ളവരും ആശങ്കയിലാണ്.

അതേസമയം കിച്ചണില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതുകൊണ്ട് ആശങ്കയ്ക്ക് വകയില്ലെന്ന് പ്രസിഡന്റ് അറിയിച്ചു. റോഡില്‍പരിക്കേറ്റ് കിടന്ന ഭിക്ഷാടകനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുടെയും ഭിക്ഷാടകനൊപ്പം കഴിഞ്ഞവരുടെയുമെല്ലാം ഫലം ലഭിക്കാനുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com