ഡ്രോണിലൂടെ പൊലീസുകാർ കണ്ടു; 'പെണ്ണുകാണൽ'

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി പൊലീസ് വീട്ടിൽ നിന്നും മടങ്ങി
ഡ്രോണിലൂടെ പൊലീസുകാർ കണ്ടു; 'പെണ്ണുകാണൽ'
Updated on
1 min read

അമ്പലപ്പുഴ : വീട്ടുമുറ്റത്തെ പതിവില്ലാത്ത ആൾക്കൂട്ടം ഡ്രോണിന്റെ കണ്ണിൽപ്പെട്ടു. ഉടൻ തന്നെ ജീപ്പിൽ പിടിപ്പിച്ച സ്‌ക്രീനിലെ ദൃശ്യത്തിൽ കണ്ട സ്ഥലത്തേക്ക്‌ തിരിച്ചു. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീട്ടിൽ നടക്കുന്ന പെണ്ണുകാണൽ ചടങ്ങ്. അമ്പലപ്പുഴയ്ക്കടുത്തുള്ള തീരദേശമേഖലയിലായിരുന്നു സംഭവം. 

അടുത്തബന്ധുക്കളും അയൽക്കാരുമായി വളരെക്കുറച്ചുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കോവിഡ് പടരുന്ന സമയമായതിനാൽ  സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കി പൊലീസ് വീട്ടിൽ നിന്നും മടങ്ങി.

കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി തീരദേശമേഖലയിൽ നിരീക്ഷണത്തിനായാണ് പൊലീസ് ഡ്രോണിന്റെ സേവനം ഉപയോ​ഗിച്ചത്.  ഡ്രോൺ പറന്നപ്പോൾ തീരമേഖലയിലെ ആളുകൾക്കത് കൗതുകക്കാഴ്ചയായി. ഓടിക്കൂടിയ ചെറുപ്പക്കാർ പിന്നാലെ പൊലീസ് ജീപ്പ് വരുന്നതുകണ്ട്  ഓടിമറഞ്ഞു. ഡ്രോൺ കണ്ടെത്തിയ ആൾക്കൂട്ടം പലയിടത്തും റേഷൻ കടകൾക്ക് മുൻപിലായിരുന്നു. ഇവിടെയെത്തിയ പൊലീസ് സാമൂഹിക അകലം പാലിക്കാൻ ആളുകൾക്ക് നിർദേശംനൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com