തച്ചങ്കരിക്ക് സ്ഥാനക്കയറ്റം; ഇനി ഡിജിപി 

എന്‍ ശങ്കര്‍ റെഡ്ഡി വിരമിച്ചതിനെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ റാങ്ക് ഉയര്‍ന്നത്
തച്ചങ്കരിക്ക് സ്ഥാനക്കയറ്റം; ഇനി ഡിജിപി 
Updated on
1 min read

തിരുവനന്തപുരം: ടോമിന്‍  ജെ തച്ചങ്കരിക്ക് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് തച്ചങ്കരി. എന്‍ ശങ്കര്‍ റെഡ്ഡി വിരമിച്ചതിനെത്തുടര്‍ന്നാണ് തച്ചങ്കരിയുടെ റാങ്ക് ഉയര്‍ന്നത്. 

പൊലീസിലും വിജിലന്‍സിലും അടക്കം 34 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെയാണ് ശങ്കര്‍ റെഡ്ഡി വിരമിച്ചത്. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡി കല്‍പ്പറ്റ എഎസ്പിയായാണ് സര്‍വ്വീസ് ജീവിതം ആരംഭിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്റെ എംഡിയായി ദീര്‍ഘകാല പ്രവര്‍ത്തിച്ചു. ബാര്‍ കോഴക്കേസില്‍ രണ്ടാംഘട്ടത്തില്‍ തുടര്‍പരിശോധന നടത്തി മാണിക്കെതിരെ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ശങ്കര്‍റെഡ്ഡി വിജിലന്‍സ് മേധാവിയായിരുന്ന കാലഘട്ടത്തിലാണ്. തെലങ്കാന സ്വദേശിയാണ് അദ്ദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com