ഈ മനസിനാണ് മെഡല്‍; സമ്മാനത്തുക അന്ധഗായികയുമായി പങ്കുവച്ച് പിയു ചിത്ര

കാറഡുക്ക ജിവിഎച്ച്എസ്എസിലെ വിഷ്ണുപ്രിയയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് പിയു ചിത്ര അറിഞ്ഞത്  
ഈ മനസിനാണ് മെഡല്‍; സമ്മാനത്തുക അന്ധഗായികയുമായി പങ്കുവച്ച് പിയു ചിത്ര
Updated on: 
1 min read

തനിക്ക് സമ്മാനമായി ലഭിച്ച തുകയുടെ പാതി അന്ധയായ ഗായികയ്ക്ക് നല്‍കിയിരിക്കുകയാണ് കായികതാരം പിയു ചിത്ര. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോഡ് കാറഡുക്ക സ്വദേശിനി വിഷ്ണുപ്രിയയ്ക്കാണ് ചിത്ര തനിക്ക് കിട്ടിയ സമ്മാനതുകയില്‍ നിന്ന് ഒരു ഭാഗം നല്‍കിയത്. 

വിഷ്ണുപ്രിയ ജന്‍മനാ അന്ധയാണ്. ചിത്ര നേരിടുന്നതു പോലെയുള്ള മോശം സാഹചര്യങ്ങളിലൂടെയെല്ലാം വിഷ്ണുപ്രിയയും സഞ്ചരിച്ചിട്ടുണ്ടാകാം. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ വിഷ്ണുപ്രിയ ഒന്നാം സ്ഥാനം നേടിയിരുന്നു.

കാറഡുക്ക ജിവിഎച്ച്എസ്എസിലെ വിഷ്ണുപ്രിയയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് പിയു ചിത്ര അറിയുന്നത്. അങ്ങനെ തനിക്ക് കിട്ടിയ സമ്മാനത്തിന്റെ ഒരു ഭാഗം വിഷ്ണുപ്രിയക്കും നല്‍കാന്‍ ചിത്ര തീരുമാനിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു വ്യവസായി നല്‍കിയ സമ്മാനത്തുകയുടെ പകുതിയാണ് ചിത്ര വിഷ്ണുപ്രിയയ്ക്ക് നല്‍കിയത്. 

കാറഡുക്കയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അന്‍പതിനായിരം രൂപയുടെ ചെക്ക് ചിത്ര വിഷ്ണുപ്രിയയെ ഏല്‍പ്പിച്ചു. സഹായം കൈമാറാനെത്തിയ ചിത്രയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് തുറന്ന വാഹനത്തിലാണ് വേദിയിലേക്ക് ആനയിച്ചത്. ചിത്രയുടെ നല്ല മനസ് നാട്ടുകാരുടെയെല്ലാം അഭിനന്ദനമേറ്റുവാങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER