മുരുകന്റെ കുടുംബത്തിനു സര്‍ക്കാര്‍ പത്തു ലക്ഷം രൂപ സഹായ ധനം നല്‍കും

മുരുകന്റെ കുടുംബത്തിനു സര്‍ക്കാര്‍ പത്തു ലക്ഷം രൂപ സഹായ ധനം നല്‍കും

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുരുകന്റെ ഭാര്യയുടെയും കുട്ടിയുടെയും പേരിലുള്ള അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനാണ് തീരുമാനം.

കടുത്ത അനീതിക്കു ഇരയായി മരണപ്പെട്ട മുരുകന്റെ കുടുംബത്തിനു ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മുരുകന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുരുകന്റെ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു. മുരുകന്റെ കുടുംബത്തിനു വീട് വച്ചു നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുരുകന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. 

ഇത്തരം ദുരനുഭവം ഭാവിയില്‍ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കും. അത്യാഹിതങ്ങളുണ്ടാകുന്‌പോള്‍ തീവ്രപരിചരണം ഉറപ്പാക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു ഇതിന്റെ പലിശ കുടുംബത്തിനു നല്‍കാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com