

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് പകരം ക്യാമറ വാങ്ങി നല്‍കി സിപിഎം നേതൃത്വം. ബിജെപി-സിപിഎം സംഘര്‍ഷത്തെത്തുടര്‍ന്ന് സിപിഎം നടത്തിയ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞതിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ സനേഷിന്റെ ക്യാമറ സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. വിഷയം സജീവ ചര്‍ച്ചയായി മാറിയപ്പോള്‍ പ്രായശ്ചിത്തവുമായി കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. കഴിഞ്ഞ ദിവസം പൊട്ടിച്ച ക്യാമറക്ക് പകരം പുതിയ അതേ മോഡല്‍ ക്യാമറ ജില്ലാ കമ്മിറ്റി വാങ്ങി നല്‍കി. രാഷ്ട്രീയ മാന്യത കാട്ടിയ സിപിഎം നേതൃത്വത്തിനോട് നന്ദി പറഞ്ഞിരിക്കുകയാണ് സനേഷ് ഇപ്പോള്‍.
രാഷ്ട്രീയ മാന്യത കാട്ടിയ രാഷ്ട്രീയ പാര്‍ട്ടിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് സനേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട എന്റെ ക്യാമറക്ക് പകരം പുതിയ അതേ മോഡല്‍ ക്യാമറ കിട്ടി, രാഷ്ട്രീയായി ഏറേ മാന്യത കാണിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് നന്ദി രേഖപ്പെടുത്തുന്നു
എന്റെ ചിത്രം പത്രത്തില്‍ വരാന്‍ കാരണമായ ചിത്രമെടുത്ത സന്തോഷേട്ടനും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കൂട്ടുകാര്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
CPM leadership buys me a new camera ,after my camera was destroyed by CPM activist while taking pictures of the cpm hartal in kozhikode the other day...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates