തിരുവനന്തപുരം കമ്മിഷണറെ വീണ്ടും മാറ്റി; തെരഞ്ഞെടുപ്പിന് മുന്‍പ് പൊലീസില്‍ വീണ്ടും അഴിച്ചു പണി

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി
തിരുവനന്തപുരം കമ്മിഷണറെ വീണ്ടും മാറ്റി; തെരഞ്ഞെടുപ്പിന് മുന്‍പ് പൊലീസില്‍ വീണ്ടും അഴിച്ചു പണി
Updated on
1 min read

തിരുവനന്തപുരം: ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റി സംസ്ഥാന പൊലീസില്‍ വീണ്ടും അഴിച്ചു പണി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരെ മാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഈ അഴിച്ചുപണിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു. 

ഏതാനും ആഴ്ചകള്‍ മുന്‍പ് മാത്രം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായ എസ്.സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ ഭരണവികാരം ഡിഐജി കെ.സേതുരാമന്‍ ഐപിഎസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായും നിയമിച്ചു. 

ഇന്റലിജന്‍സ് ഐജി അശോക് യാജവിനാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ താത്കാലിക ചുമതല. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയ്ക്കാണ് തൃശൂര്‍ റേഞ്ചിന്റെ അധിക ചുമതല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com