തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലെ നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍; പാറശാലയിലും നെയ്യാറ്റിന്‍കരയിലും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍

പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നൂറോളം ആശുപത്രി ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. 

കോവിഡ് സ്ഥിരീകരിച്ചവര്‍ ഇവിടങ്ങളില്‍ ചികിത്സക്കെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കും. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 2058പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2030പേര്‍ വീടുകളിലും 28പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER