തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ ; മുഖത്തും ശരീരത്തിലും പരിക്കുകള്‍ ; കൊലപാതകമെന്ന് സംശയം

ദേശീയപാതയ്ക്ക് അരികില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ ; മുഖത്തും ശരീരത്തിലും പരിക്കുകള്‍ ; കൊലപാതകമെന്ന് സംശയം
Updated on
1 min read


തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍. ദേശീയപാതയ്ക്ക് അരികില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. 30 നും 40 നും ഇടയില്‍ പ്രായമുള്ള ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ മുഖത്തും ശരീരത്തും പരിക്കുണ്ട്. ഇയാളുടെ കയ്യില്‍ ആശുപത്രിയില്‍ കുത്തിവെയ്പ്പിന് ഇടുന്ന കാനുണ്ട്. അതിനാല്‍ ആശുപത്രിയില്‍ നിന്നും പുറത്തു ചാടിയ രോഗിയാണോ എന്നും അന്വേഷിക്കുന്നുണ്ട്.

മൃതദേഹം കിടന്ന സ്ഥലത്ത് ചോരത്തുള്ളികള്‍ ചിതറിക്കിടപ്പുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം കെട്ടിത്തൂങ്ങിയ നിലയിലെ രീതിയും പൊലീസിനെ കൊലപാതകമെന്ന സംശയത്തെ ബലപ്പെടുത്തുന്നു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com