തിരൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് ; ആശങ്ക

തിരൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് ; ആശങ്ക

കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
Published on

മലപ്പുറം :മലപ്പുറം ജില്ലയിലെ തിരൂരിൽ കോവിഡ് രോ​ഗവ്യാപനം രൂക്ഷമാകുന്നു. തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ജൂലൈ 14 നാണ് കോവിഡ് ബാധിച്ച് ഇയാൾ മരിച്ചത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കോവിഡ് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നും വന്ന കുടുംബം നിരീക്ഷണത്തിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാൾ ഇന്ന് മരിച്ചിരുന്നു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. പന്ത്രണ്ട് ദിവസം മുന്‍പാണ് അബൂബക്കര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്രവം കോവിഡ് പരിശോധനക്കയക്കും.

നേരത്തെ ദുബായില്‍ നിന്നും കൊവിഡ് നെഗറ്റീവായ ശേഷം നാട്ടിലേക്ക് എത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. മലപ്പുറത്ത് ഇന്നലെ മാത്രം 89 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com